വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2005

ഇന്ന്‌ ലോക നാളികേര ദിനം






നെൽ കൃഷി ഏകദേശം തകർന്നു കഴിഞ്ഞു. ഇനി കുട്ടനാട്‌ ഭാഗത്തുപോലും ലാഭകരമായി കൃഷി ചെയ്യുവാൻ കഴിയുമോ?
നാളികേരകൃഷിയുടെ കാര്യവും നെൽകൃഷിയുടെ അവസ്ഥ്യിലേക്കുതന്നെയാണ്‌ നീങ്ങുന്നത്‌. ഒരു മരത്തിണ്ടെ വളർച്ചയും അതിന്റെ പൂക്കുവാനും കായ്ക്കുവാനുമുള്ള കഴിവ്‌ അതിനു കിട്ടുന്ന ആഹാരത്തെ (മൂലകങ്ങൾ) ആശ്രയിച്ചാണിരിക്കുന്നത്‌. വിളവെടുപ്പ്‌ മാത്രം നടത്തുകയും അതിന്‌ ആവശ്യമുള്ള മൂലകങ്ങൽ ലഭിക്കതെ വരുകയും ചെയ്യുമ്പോൾ പല രോഗ ലക്ഷണങ്ങളും കാട്ടിത്‌തുടങ്ങും. ആദ്യം ഇലകളിലും പിന്നീട്‌ പൂവിലും കായിലും എന്നുവേണ്ട എല്ലാ ഭാഗതും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പരിഹാരം മുറിച്ചുമാറ്റി പുതിയ തൈ നടലാണോ വേണ്ടതെന്ന്‌ അൽപം ചിന്തിക്കുന്നത്‌ നന്ന്‌.
ജൈവ വസ്തുക്കൾ ബയോഗ്യാസ്‌ സ്ലറിയായി മറ്റിയാൽ എൻ.പി.കെ തുടങ്ങിയ മൂലക്ങ്ങൽ ഇരട്ടിയായി വർദ്ധിക്കും. അപ്രകാരം മാത്രമെ മണ്ണിന്റെ ഫലഭൂയിഷ്ടി വർധിപ്പിക്കുവാൻ കഴിയുകയുള്ളു. മണ്ണിരകൾ മണ്ണിൽ ഉണ്ടാകണമെങ്കിൽ മണ്ണിര കമ്പോസ്റ്റ്‌ നൽകരുത്‌. മണ്ണിരയുടെ വിസർജ്യം മണ്ണിര ഭക്ഷിക്കുകയില്ല.

1 അഭിപ്രായം:

  1. Mahout::പാപ്പാൻ said...
    ചന്ദ്രൻ ചേട്ടാ, കമ്പോസ്റ്റിന്റെ കാര്യത്തിൽ ഒരു സംശയം ചോദിച്ചോട്ടെ (ചേട്ടന്റെ മലയാളം ബ്ലോഗിൽ കമന്റ് സമ്മതിക്കുന്നില്ല, അതാണിതിൽ ചോദിക്കുന്നത്. തെറ്റായെൻകിൽ ഡിലീറ്റ് ചെയ്തോളൂ) (കൃഷിപ്പണീയിൽ കൌതുകം മാത്രമല്ലാതെ മറ്റൊരു പരിചയവും എനിക്കില്ല എന്ന് മുന്നറിയിപ്പ്): കമ്പോസ്റ്റ് മണ്ണിര ഭക്ഷിക്കില്ല എന്നെഴുതിയത് എന്താണ്? കമ്പോസ്റ്റ് എന്നാൽ ജൈവപദാർത്ഥങ്ങൾ ബാക്റ്റീരിയയുടെ പ്രവർത്തനം മൂലം പരിണാമം സംഭവിച്ചുണ്ടാകുന്നതല്ലേ? അത് മണ്ണിരയുടെ വിസർജ്ജ്യമല്ലല്ലോ?

    ചോദിക്കാൻ കാരണം ഞാൻ ഇവിടെ കുറച്ച് കമ്പോസ്റ്റ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് എന്നതാണ്.
    കമ്പോസ്റ്റ് മണ്ണിര ഭക്ഷിക്കില്ല എന്നെഴുതിയത് എന്താണ്?
    Answer
    ഞാൻ കമ്പോസ്റ്റ്‌ എന്നല്ല മണ്ണിര കമ്പോസ്റ്റ്‌ എന്നാണ്‌ എഴുതിയത്‌. അത്‌ മണ്ണിരകളുടെ വിസർജ്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. എന്നുവെച്ചാൽ ഒരു ജീവിയുടെ വിസർജ്യം അതേ വർഗത്തിൽ പെട്ടവ തിന്നില്ല എന്നർദ്ധം. കോഴിയുടെ വിസർജ്യം പന്നി തിന്നും പന്നിയുടേത്‌ മീനുകളും ഭക്ഷിക്കും.

    മറുപടിഇല്ലാതാക്കൂ