ശനിയാഴ്‌ച, ഒക്‌ടോബർ 22, 2005

നീലക്കുറിഞ്ഞി


വ്യാഴവട്ടമെത്തുന്നു ; മൂന്നാറിൽ ഇനി നീലവസന്തം

മൂന്നാർ: പന്ത്രണ്ട്‌ വർഷത്തെ ഇടവേള കഴിയാറായി. മൂന്നാർ മലകളിൽ നീലപ്പൂക്കൾ വിടരുന്നു. നീലക്കുറിഞ്ഞികൾ 1994-ൽ മൂന്നാറിലെ മലനിരകൾ പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾകൊണ്ട്‌ നിറഞ്ഞിരുന്നു. ടൂറിസം മേഖലയിൽ മൂന്നാറിന്റെ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിയതും നീലപ്പൂക്കളുടെ കൺകുളിർക്കും കാഴ്ച്യായിരുന്നു.തുടർന്നുള്ള ചില വർഷങ്ങളിൽ വിവിധയിനം കുറിഞ്ഞികൾ അത്ര വ്യാപകമല്ലാതെ പൂത്തു. എങ്കിലും മലനിരകളെ നീലമയമാക്കി പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന 'സ്ടോബാലാന്താസ്കുന്ത്യാനസ്‌' എന്ന ശാസ്ത്ര നാമമുള്ള നീലക്കുറിഞ്ഞികൾ പൂത്തിതുടങ്ങുന്നത്‌ ഇപ്പോഴാണ്‌. പലഭാഗത്തും ഒറ്റയായും ചെരുകൂട്ടങ്ങളായും ഇവ പൂത്തിട്ടുണ്ട്‌. വട്ടവട പഞ്ചായത്തിലെ ചിലന്തിയാർ, കുഡലാർ, വൽസപ്പെട്ടി പ്രദേശങ്ങളിലാണ്‌ നീലക്കുറിഞ്ഞിപ്പൂക്കൾ കൂടുതൽ കണ്ടുതുടങ്ങിയിട്ടുള്ളത്‌.

മാട്ടുപ്പെട്ടി, ടോപ്‌സ്റ്റേഷൻ ഭാഗങ്ങളിലും പൂത്ത ന്നീലക്കുറിഞ്ഞികൾ അവിടവിടെകാണാം. 2002-ൽ ഈ ഭഗത്ത്‌ 'സ്ട്രോബലാന്താസ്‌കെമറിക്കാസ്‌' എന്ന കല്ലുക്കുറിഞ്ഞി പരക്കെ പൂത്തിരുന്നു.

കടപ്പാട്‌: മാതൃഭൂമി ദിനപത്രം