ശനിയാഴ്‌ച, ഡിസംബർ 30, 2006

റബ്ബര്‍ കര്‍ഷകര്‍ക്ക്‌ പ്രയോജനം ചെയ്യും

ഒരു ചെയ്തറിവ്‌ :നന്ദകുമാറെന്ന (എന്റെ ഒരയല്‍‌വാസിയും ബന്ധുവും) ഒരേക്കര്‍ റബ്ബറിന് ഉടമ. തന്റെ തോട്ടം ടാപ്പിംഗ്‌ തൊഴിലാളിയെക്കൊണ്ടാണ് ടാപ്പിംഗ്‌ നടത്തിയിരുന്നത്‌. രണ്ടാം വര്‍ഷം തന്നെ വീടിന് പിന്‍ഭാഗത്തുള്ള ഏറ്റവും പുഷ്ടികൂടിയ ഒരു മരത്തിന്റെ വെട്ടു പട്ടയില്‍ പൂര്‍ണമായും കറയില്ലാതായി. കറ ലഭിക്കുന്നതിനായി ബി പാനല്‍ ടാപ്പ്‌ ചെയ്തെങ്കിലും വളരെ കുറച്ച്‌ കറ മാത്രം ലഭിക്കുകയും അവിടെയും പൂര്‍‍ണമായും കറ ഇല്ലാതാകുകയും ചെയ്തു. അതിന് ശേഷം ഞാന്‍ സ്വയം റബ്ബര്‍ ടാപ്പു ചെയ്യുന്നത്‌ കണ്ടുതന്നെ റബ്ബര്‍ ബോര്‍ഡ്‌ മുഖാന്തിരം ലഭ്യമാക്കിയ ഹ്രസ്വകാല ടാപ്പേഴ്‌സ്‌ ട്രയിനിങ്ങിലൂടെ നന്ദകുമാര്‍ ടാപ്പിംഗ്‌ പഠിച്ചു. ടാപ്പിംഗ്‌ ആരംഭിച്ച ശേഷം ഇത്രയും വലിയ മരം കറയില്ലാതായെങ്കിലും ഏതെങ്കിലും രീതിയില്‍ കറയെടുക്കുവാന്‍ കഴിയുമ്മോ എന്ന്‌ എന്നോട്‌ ആരാഞ്ഞു. എന്റെ നിര്‍ദ്ദേശപ്രകാരം പട്ട മരപ്പു വന്ന എ യും ബി യും പാനലുകള്‍ക്ക്‌ പൂര്‍ണ വിശ്രമം കൊടുത്തിട്ട്‌ ഒരു ചെറിയ കോണി ചാരി ശിഖരക്കെട്ടിന് താഴെ നിന്ന്‌ അല്പം ചെരിവ്‌ കൂട്ടി 45 ഡിഗ്രി ചെരിവില്‍ താഴേയ്ക്ക്‌ ടാപ്പിംഗ്‌ ആരംഭിച്ചു. പട്ടമരപ്പ്‌ വന്ന ഭാഗത്തെ ഉണങ്ങിയ പട്ട ചുരണ്ടികളയുകയും ചെയ്തു. ഇക്കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട്‌ പട്ടമരപ്പ്‌ വന്നഭാഗത്ത്‌ പുതുപട്ട കറയോടുകൂടി രൂപപ്പെടുകയും ഏറ്റവും കൂടിയ ഉത്‌പാദനം ലഭിക്കുകയും ചെയ്യുന്നു. മറ്റ്‌ മരങ്ങളേക്കാള്‍ ടാപ്പിംഗ്‌ ഇന്റെര്‍വല്‍ ഈ മരത്തിന് കൂടുതല്‍ നല്‍കുന്നു എന്നു മാത്രം. ടാപ്പിംഗ്‌ നടക്കുന്ന‌ അതേവശത്തുതന്നെ താഴെ അറ്റം വരെ 10 വര്‍ഷം ടാപ്പു ചെയ്യുവാന്‍ കഴിയുകയും ചെയ്യും.
പട്ടമരപ്പിന് ഇതല്ലെ പരിഹാരം?
മേല്‍ വിവരിച്ചത്‌ മറ്റൊരു പോസ്റ്റിലെ കമെന്റാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ പോസ്റ്റിന്റെ തലക്കെട്ടിലോ താഴെക്കാണുന്ന Link ലോ ക്ലിക്ക്‌ ചെയ്യുക.