ശനിയാഴ്‌ച, ഡിസംബർ 20, 2008

വിക്കിബുക്സ് വാര്‍ത്തകള്‍

എന്റെ വിലപിടിപ്പുള്ള കണ്ടെത്തലുകള്‍
റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം വര്‍ഷങ്ങളായി ഞാന്‍ കൈകാര്യം ചെയ്യുന്നു. അത്തരം വിവരങ്ങള്‍ എം.ബി.എ, എക്കണോമിക്സ് പി.ജി, പി.എച്ചച്.ഡി മുതലായ പഠനങ്ങള്‍ക്ക് പ്രയോജനപ്രദമാകയാല്‍ ഇന്റെര്‍ നെറ്റ് അക്സസ് ഇള്ളവര്‍ക്ക് ലഭ്യമാകത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കുന്നു. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോക്താവായ എന്നെ ഇന്നത്തെ നിലയിലെത്തിച്ചത് ലോകമെമ്പാടുമുള്ള സന്മനസ്സുള്ള ധാരാളം ഐ.ടി പ്രൊഫഷണലുകളുടെ സഹായം കൊണ്ടു തന്നെയാണ്. ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി (ചാരിറ്റബിള്‍ സൊസൈറ്റി) യുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച എനിക്ക് റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു തന്നതില്‍ പ്രധാനി ചങ്ങനാശേരി എസ്.ഡി കോളേജിലെ എക്കണോമിക്സ് അധ്യാപകനായ എല്‍.ഉണ്ണികൃഷ്ണന്‍ അവര്‍കള്‍ ആണ്. മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാള വൈസ് ചാന്‍സലറായിരുന്ന ഡോ. ശ്യാമസുന്ദരന്‍ നായര്‍ക്ക് കൈമാറിയിരുന്ന വിവരങ്ങള്‍ (ഇതൊരുദാഹരണം അന്ന് പ്രസിദ്ധീകരിച്ചത്) ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെടുത്തി നടക്കുന്ന പഠനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് അറിയിച്ചിരുന്നു. കത്തിലൂടെ അന്ന് പ്രതികരിച്ച വിദഗ്ധന്‍ അദ്ദേഹം മാത്രമായിരുന്നു. തിരുവനന്തപുരം സി.ഡി.എസ്സിലെ ഉദ്യോഗസ്ഥനും ഇപ്പോള്‍ പ്ലാനിംങ്ങ് ബോര്‍ഡ് മെംബറും ആയ ഡോ. കെ.എന്‍. ഹരിലാല്‍ അവര്‍കളുടെ നിര്‍‌ദ്ദേശാനുസരണം ഒരിക്കല്‍ എന്റെ കണ്ടെത്തലുകള്‍ കോട്ടയത്തുള്ള ഒരു കോളേജ് അധ്യാപകനായ ഉമ്മന്‍ ചെറിയാന്‍ (അദ്ദേഹവും എക്കമോമിക്സ് തന്നെയാണ് പഠിപ്പിക്കുന്നത്) അവര്‍കള്‍ക്കും പകര്‍ന്ന് നല്‍കിയിട്ടുണ്ട്. കൂടാതെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം ദേവിന്ദര്‍ ശര്‍മ്മ അവര്‍കളെയും മെയില്‍ മുഖേനയും നേരിട്ടും അറിയിക്കാറും ഉണ്ട്. എസ്.എസ്.എല്‍.സി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള എനിക്ക് ചെയ്യുവാന്‍ കഴിഞ്ഞ ഏറ്റവും വലിയ ഒരു കര്‍മ്മം തന്നെയാണ് ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ വിശകലനം. റബ്ബര്‍ ടാപ്പിംഗ്, അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍, പശുവളര്‍ത്തല്‍, കറവ, തെങ്ങുകയറ്റം, നെല്‍കൃഷി (ഇപ്പോഴില്ലെങ്കിലും അറിവുകള്‍ ഉണ്ട്)മുതലായവയും സ്വന്തം ഹോം കമ്പ്യൂട്ടറും എഷ്യാനെറ്റ് ഡാറ്റാലൈനിന്റെ ഹോം 475 ഇന്റെര്‍ നെറ്റ് കണക്ഷനും മാത്രമുള്ള സര്‍ക്കാര്‍ സഹായമോ ആനുകൂല്യങ്ങളോ കൂടാതെ സ്വന്തം അധ്വാനത്തിലൂടെ വിയര്‍പ്പൊഴുക്കി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. വിക്കി പേജുകളുടെ പരിപാലനത്തില്‍ ഇടപെടുവാന്‍ താല്പര്യമുണ്ടെങ്കിലും കഴിവില്ലായ്മ കാരണം വിക്കിയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. വിക്കിയുടെ ഏതെങ്കിലു മൊരിടത്ത് എന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം ലഭിക്കുന്നതു വരെ കാത്തിരിക്കാനുള്ള സന്മനസ്സ് എനിക്കുണ്ട്.
വിക്കിയെപ്പറ്റിയല്ല എനിക്കുള്ള പരാതി. ഇത്തരം ഒരു വിഷയം വിക്കിയില്‍ ആവ്ശ്യമില്ല എന്ന് വാശി പിടിക്കുന്നവരോടാണ് പരാതി.

അറിവില്ലാത്തവര്‍ വിക്കി ലേഖനങ്ങള്‍ തമസ്കരിക്കുന്നു എന്നു പരാതി

വിക്കിപീഡിയ എന്ന ആര്‍ക്കും എഴുതാനും പ്രസിദ്ധീകരിക്കാനും എഡിറ്റ് ചെയ്യാനും സൌകര്യമൊരുക്കുന്ന സംവിധാനം ഒരു പറ്റം ആളുകളുടെ അറിവില്ലായ്മ മൂലം ദൂഷിതമാവുന്നു എന്ന പരാതി. കൂടുതല്‍ വായിക്കുവാന്‍ വെബ് ദുനിയാ പേജ് കാണുക.
വിക്കി പാഠശാല നയങ്ങള്‍
വിക്കിയില്‍ നിന്നും നീക്കം ചെയ്ത മറ്റൊരു താള്‍
Wikipedia-ml not answering