ചൊവ്വാഴ്ച, ജൂൺ 09, 2009

പൊതുമുതല്‍ നശിപ്പിച്ചാണോ പ്രതിഷേധിക്കേണ്ടത്?


Update

Railway Minister Mamata Banerjee has ordered a departmental inquiry into the cancellation of stoppage of some trains at a station in Bihar, which sparked violent protests, and said halting of trains there will continue like in the past. "As a Railway Minister I am not in favour of withdrawing any facility and it has been done locally without the consent of my Ministry," the minister, who also talked to Bihar CM Nitish Kumar on the issue, said. Courtesy : Visionmp

ഇപ്രകാരം ഒരു പ്രതിഷേധം അരങ്ങേറിയത് ബീഹാറിലാണ്. ഓരോ പ്രതിഷേധം സമരവും ഇപ്രകാരം അരങ്ങേറിയാല്‍ ഭാരതത്തിന്റെ ഭാവി എന്താകും? ബന്ത് നിരോധിച്ചപ്പോള്‍ അത് ഹര്‍ത്താലായി മാറി. കേരളത്തിലും ബ്ലോഗുകളിലും അത് കരിദിനമായി. ബ്ലോഗിലെ കരിദിനം ഒന്നും നശിപ്പിച്ചില്ല. പേപ്പറും പേനയും ബോര്‍ഡും ഇല്ലാതെ വെറും ഒരു ഇന്റെര്‍നെറ്റ് പ്രസിദ്ധീകരണം. എന്നാല്‍ അതാണോ ബന്തായാലും ഹര്‍ത്താലായാലും കരിദിനമായാലും ഭാരതത്തില്‍ അരങ്ങേറുന്നത്. സാധാരണക്കാരെ സമരം ചെയ്ത് ബുദ്ധിമുട്ടിക്കുന്ന സമരം പൊതുമുതല്‍ നശിപ്പിക്കുന്നിടത്തേയ്ക്ക് നീങ്ങുമ്പോള്‍ പ്രതിഷേധ സമരം നടത്തുന്ന പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയോടുള്ള സാധാരണക്കാരന്റെ അകലം കൂടുകയേ ഉള്ളു. ഇതിന്റെ പ്രതിഫലനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ പ്രതിഫലിച്ചു എന്ന് വരാം.
കേരളത്തില്‍ അരങ്ങേറിയത് ഒരു പാര്‍ട്ടി സെക്രട്ടറിയെ നിയമ വ്യവസ്ഥയ്ക്കും, സിബിഐയ്ക്കും മറ്റു അതീതമായി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് പകരം തെരുവിലിറങ്ങി കരിദിനത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കലും അക്രമ മാര്‍ഗങ്ങളുമാണോ സ്വീകരിക്കേണ്ടത്? ഇവര്‍ നശിപ്പിച്ചത് പൊതുജനം നല്‍കുന്ന നികുതിപ്പണത്തിന്റെ ഒരംശമാണ്. കോഴിക്കോട് കസ്റ്റംസിന്റെയും തിരുവനന്തപുരത്ത് വിഎസ്എസിയുടെ വാഹനങ്ങളാണ് കത്തിച്ചത്. ഈ വാഹനങ്ങള്‍ക്ക് ചിലപ്പോള്‍ ഇന്‍ഷിറസ് കവറേജ് ഉണ്ടാവാം. അങ്ങിനെയെങ്കില്‍ നഷ്ടം സഹിക്കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയും. തീവെച്ചവരില്‍ നിന്ന് നഷ്ടം നികത്താനുള്ള നടപടികളാണ് വേണ്ടത്.

(കാറുകളുടെ ചിത്രങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമിയും, മനോരമയും)