ബുധനാഴ്‌ച, ജൂൺ 30, 2010

ആന തടി കയറ്റിയതിനും നോക്കുകൂലി

അടൂര്‍: ആനയെക്കൊണ്ട് ലോറിയില്‍ തടി കയറ്റിയതിനും നോക്കുകൂലി. അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്റെ പക്കല്‍നിന്നാണ് യൂണിയന്‍കാര്‍ നോക്കുകൂലിയായി 1500 രൂപ ഈടാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി.,ബി.എം.എസ്. യൂണിയനുകളില്‍പ്പെട്ടവരടങ്ങുന്ന സംഘമാണ് പണം വാങ്ങിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.


അടൂര്‍ പുതിയകാവില്‍ ചിറ ഭാഗത്ത് നിന്ന തേക്ക്, വീടുപണിക്കായാണ് സുരേന്ദ്രന്‍ വാങ്ങിയത്. താഴ്ചയില്‍നിന്ന് മുറിച്ച തേക്ക് ലോറിയിലാക്കാന്‍ ആനയെ കൊണ്ടുവന്നു. 2750 രൂപ കൂലിയിനത്തില്‍ ചെലവായി. തടി കയറ്റി ലോറി പുറപ്പെട്ടപ്പോള്‍ യൂണിയന്‍കാരെത്തി തടഞ്ഞു. നോക്കുകൂലിയായി അവര്‍ ആവശ്യപ്പെട്ട പണം കൊടുത്തശേഷമാണ് ലോറി പോകാനനുവദിച്ചത്. ഇതിനിടെ ലോറിയില്‍നിന്ന് റോഡില്‍ വീണ രണ്ടു കഷണം തടി തിരികെ ലോറിയില്‍ കയറ്റാന്‍പോലും യൂണിയന്‍കാര്‍ തയ്യാറായതുമില്ല.
കടപ്പാട് - മാതൃഭൂമി

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍1:01 PM

    ചേട്ടാ നോക്കു കൂലി സ്ഥിരം ടോപ്പിക്‌ ആവുന്നു, ബോറടിക്കും

    നമ്മളാരും വിചാരിച്ചാല്‍ ഇതു നില്‍ക്കാന്‍ പോകുന്നില്ല കേരളത്തില്‍ ആര്‍ക്കും പണി എടുക്കാന്‍ ഇഷ്ടമില്ല, കഴിഞ്ഞു കൂടാന്‍ വശമുള്ളവന്‍ ബൂര്‍ഷ്വയും അന്നന്നു കിട്ടിയ പണം അന്നന്നു വെള്ളമടിച്ചും പുട്ടടിച്ചും തീര്‍ക്കുന്നവന്‍ അധ്വാനിക്കുന്ന ജനവിഭാഗവും എന്നതാണു ഇപ്പോള്‍ നാട്ടുനടപ്പ്‌. ഇതു ഉമ്മന്‍ ചാണ്ടി ഭരിച്ചാലും സീ പീ എം ഭരിച്ചാലും മാറ്റമില്ലാതെ തുടരുകയും ചെയ്യും

    അതിനെക്കാള്‍ കഷ്ടമാണു വൈറ്റ്‌ കോളര്‍ തെണ്ടികള്‍ , ബാറിനു ചുറ്റും ബിവറേജസ്‌ ഔട്‌ ലെറ്റിനു ചുറ്റും സിനിമാ തിയേറ്ററിണ്റ്റെ കൌണ്ടറിനരികില്‍ ബസ്‌ സ്റ്റോപ്പില്‍ വണ്ടിക്കൂലിക്കു പണം ഇല്ല, സിനിമക്കു കയറാന്‍ പണമില്ല എന്നൊക്കെ പറഞ്ഞു തെണ്ടുന്ന ഒരു വിധം കൊള്ളാവുന്ന വീട്ടിലെ കോളേജു കുമാരന്‍മാര്‍, യുവാക്കള്‍, മധ്യ വയസ്കര്‍ , അന്‍പതു രൂപ നൂറു രൂപ കടം ചോദിക്കുന്ന സ്റ്റൈലിഷ്‌ തെണ്ടികള്‍ , പോക്കറ്റ്‌ തപ്പുന്നു, ചെക്കു ബുക്ക്‌ എടുക്കുന്നു ക്റെഡിറ്റ്‌ കാറ്‍ഡ്‌ കാണിക്കുന്നു, ഇങ്ങിനെ എത്റ എത്റ നോക്കുപണം വാങ്ങുന്നവറ്‍ നാട്ടില്‍ ഉണ്ട്‌

    നശിക്കുകയാണു നാട്‌, ഹറ്‍ത്താലും ബന്ദും ബിവറേജസും പറട്ട സീരിയലും ആയി കേരളം അധപതനത്തിണ്റ്റെ അങ്ങേ അറ്റമെത്തി,

    തമിഴ്‌ നാടോ ഗ്ളോബലൈസേഷണ്റ്റെ ചിറകിേലേറി എന്തു പുരോഗമിച്ചു , താമസം അങ്ങോട്ടു മാറ്റിയാലോ എന്നാലോചിക്കുകയാണു ഞാന്‍

    അപ്പോള്‍ പുതിയ ടോപ്പിക്കുകള്‍ ബ്ളോഗില്‍ ഇടുക

    മറുപടിഇല്ലാതാക്കൂ
  2. ഒരു കമെന്റെങ്കിലും ഇടട്ടെ?
    സി.പി.എം. ഭരിക്കുന്ന ബാങ്കിലെ ലോക്കര്‍ മാറ്റാന്‍ സി.ഐ.ടി.യു.വിന് നോക്കുകൂലി
    ഇപ്രകാരം പാര്‍ട്ടിക്കെതിരായി അണികള്‍ തന്നെ വളരട്ടെ. അതിന്റെ ഫലവും കാത്തിരുന്ന് കാണാം. ഇവരെല്ലാം കൂടെ കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണുനീര്‍ ഒഴുക്കുന്നത് കാണുമ്പോള്‍ സഹിക്കുന്നില്ല. രജിസ്ട്രേഷന്‍ ഫീ കൂട്ടി ഭൂമിവില ഇരുപത്തിയഞ്ചു കൊല്ലം കൊണ്ട് എഴുപത്തിയഞ്ചിരട്ടിയിലതികം ഉയര്‍ത്തി. ഭൂരഹിതര്‍ക്ക് സൌജന്യ ഭൂമിയും വീടും. വില്ലേജോഫീസിലും സിവില്‍ സ്റ്റേഷനിലും മറ്റും തെരക്കുകാരണം കാലെടുത്ത് വെയ്ക്കാന്‍ സ്ഥലമില്ല. കേരള മോഡല്‍.

    മറുപടിഇല്ലാതാക്കൂ
  3. നോക്കുകൂലി വാങ്ങുന്നവര്‍ക്ക് സി.ഐ.ടി.യുവില്‍ സ്ഥാനമില്ല-ലോറന്‍സ്
    തിരുവനന്തപുരം: നോക്കുകൂലി വാങ്ങുന്നവര്‍ക്ക് സി.ഐ.ടി.യുവില്‍ സ്ഥാനമുണ്ടാകില്ലെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ് വ്യക്തമാക്കി. ഒരു വ്യക്തിയാണ് നോക്കുകൂലി വാങ്ങുന്നതെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കും. ഒരു യൂണിറ്റാണ് നോക്കുകൂലി വാങ്ങുന്നതെങ്കില്‍ യൂണിറ്റിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

    ചുമട്ടുതൊഴിലാളികള്‍ വ്യാപകമായി നോക്കുകൂലി വാങ്ങുന്നുവെന്ന പ്രചാരണം ശരിയല്ല. ഭൂരിപക്ഷം തൊഴിലാളികളും നോക്കുകൂലി വാങ്ങുന്നവരല്ല. പക്ഷേ മാധ്യമങ്ങള്‍ നോക്കുകൂലിക്ക് വലിയ പ്രചാരണം നല്‍കുന്നുണ്ട്. ഇത് തൊഴിലാളികളെക്കുറിച്ച് തെറ്റായ ധാരണ പടര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    കേരളത്തിലെ നിര്‍മാണ രംഗത്ത് പാറയും മണലും ലഭിക്കുന്നതിലുള്ള പ്രയാസം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പാറയും മണലും റോഡില്‍വെച്ച് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന പോലീസിന്റെയും റവന്യൂ അധികാരികളുടെയും നടപടി അവസാനിപ്പിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    അഴിമതി നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളികളെ രംഗത്തിറക്കി പ്രക്ഷോഭം ആരംഭിക്കുമെന്നും എം.എം. ലോറന്‍സ് പറഞ്ഞു. സി.ഐ.ടി.യു. സംസ്ഥാന ഭാരവാഹികളായ കെ.ഒ. ഹബീബ്, പി. നന്ദകുമാര്‍, കെ.പി. സഹദേവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

    മറുപടിഇല്ലാതാക്കൂ