ബുധനാഴ്‌ച, ഒക്‌ടോബർ 22, 2014

ബയോഗ്യാസ് ട്യൂബിലെ ജലം നീക്കാനൊരു വഴി

ബയോഗ്യാസ് ട്യൂബുകളില്‍ ഉണ്ടാകുന്ന ജലം ഒഴുകി പ്ലാന്റിലെതത്തുമ്പോള്‍ അത്തരം ബയോഗ്യാസ് പ്ലാന്റുകള്‍ പ്രശ്നം സൃഷ്ടിക്കാറില്ല.
എന്നാല്‍ ഇത്തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പലപ്പോഴും പ്ലാന്റിനോട് ചേര്‍ന്ന് U ആകൃതിയില്‍ ട്യൂബ് തൂങ്ങിക്കിടക്കുകയും അതില്‍ ജലം കെട്ടിക്കിടക്കാന്‍ സാധ്യത ഏറുകയും ചെയ്യുന്നു. പലപ്പോഴും സിലിണ്ടറില്‍ ഗ്യാസ് നിറഞ്ഞു നില്‍കക്കുമ്പോഴാണ് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത്. തുടക്കത്തില്‍ കത്തുന്ന ജ്വാല കുറയുകയും പിന്നീടത് കുറഞ്ഞു കുറഞ്ഞ് കത്താതാവുകയും ചെയ്യുന്നു.  പലപ്പോഴും കത്താത്തതിന്റെ കാരണം പോലും പലര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതേപോലെ മറ്റൊരു തടസമാണ് പ്ലാന്റുകള്‍ക്കുള്ളില്‍ പാട ചൂടുന്നത്. ഇത്തരം പ്ലാന്റുകളിലെ ഗ്യാസ് ഉപയോഗിച്ചു കഴിയുമ്പോള്‍ പതിഞ്ഞ് താഴുന്നു. തദവസരത്തില്‍ വല്ലപ്പോഴും സിലിണ്ടറിനെ കറക്കി വിട്ടാല്‍ പാട പൊളിയുന്നു. കക്കൂസ് വിസര്‍ജ്യവും കൂടി യോജിപ്പിച്ചിട്ടുള്ള പ്ലാന്റാണിത്. ഇതില്‍ വാട്ടര്‍ ജാക്കറ്റ് സിസ്റ്റം ആയതിനാല്‍ ഉള്ളിലേയ്ക്ക്  പോകുന്ന ജൈവ മാലിന്യങ്ങള്‍ വെളിയില്‍ കാണാറില്ല. പുറംതള്ളുന്ന ഔട്ട് ലറ്റിലൂടെ വെളിയിലേയ്ക്ക് വരുമ്പോഴേയ്ക്കും ദുര്‍ഗന്ധം വളരെ പരിമിതമായ തോതിലായിരിക്കും. അതത്തേയ്ക്ക് നിക്ഷേപിക്കുന്ന ജൈവാംശത്തിന്റെ അളവിന് ആനുപാതികമായി സൈസും ക്രമീകരിക്കണം.

ട്യൂബില്‍ ജലം നിറയുന്നത് നീക്കം ചെയ്യുവാന്‍ ട്യൂബിനെ ഉയര്‍ത്തി പ്ലാന്റിലേയ്ക്ക് ഒഴുക്കിവിടുകയാണ് സാധാരണയായി ചെയ്യുന്നത്. മഴസമയത്തും, മഞ്ഞുകാലത്തും ഒരാഴ്ചയില്‍ത്തന്നെ പലപ്രാവശ്യം ജലം നീക്കേണ്ടതായും വരാം. അതിന് ഒരു ശാശ്വത പരിഹാമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലൂടെ നടപ്പിലാവുന്നത്. അരയിഞ്ച് കനമുള്ള T കണക്ടറിന്റെ മുകളിലും, വശത്തും അരയിഞ്ച് ഹോസ് കണക്ടര്‍ ഘടിപ്പിക്കുകയും മറുവശത്ത് ഒരു മീറ്ററോളം നീളമുള്ള പൈപ്പ് ഉറപ്പിച്ചശേഷം അഗ്രഭാഗത്ത് അടയ്ക്കുവാനുള്ള സംവിധാനവും ഒരുക്കുക. അതിന് ശേഷം ചിത്രത്തില്‍ കാണുന്ന രീതിയില്‍ കണക്ട് ചെയ്യാം. പ്ലാന്റില്‍ നിന്ന് T വരെയുള്ള നീളം സിലിണ്ടറില്‍ ഗ്യാസ് നിറയുമ്പോഴും തീരുമ്പോഴും തടസ്സമാകാത്ത നീളത്തിനാവണം ഉറപ്പിക്കേണ്ടത്. ഗ്യാസ് നിറയുമ്പോഴുണ്ടാകുന്ന ജലം രണ്ടു ഹോസുകളും താഴേയ്ക്ക് വരുന്നതിനാല്‍ പൈപ്പില്‍നിറയും. ഗ്യാസ് തീരുമ്പോഴാണെങ്കില്‍ പ്ലാന്റിനടടരത്തുള്ള ഹോസിലെ ജലം പ്ലാന്റില്‍ വീഴുകയും ചെയ്യും. ഇപ്രകാരം ഒരു ശാശ്വത പരിഹാരമായി ജലം നീക്കം ചെയ്യാം.


 ഇടതു ഭാഗത്തുള്ള ചിത്രത്തില്‍ മണ്ണിലേയ്ക്ക് അരയിഞ്ച് പൈപ്പ് കടന്നുപോകാന്‍ കഴിയുന്ന മറ്റൊരു പൈപ്പിലേയ്ക്ക് നിവര്‍ത്തി നിറുത്തിയിരിക്കുന്നതായി കാണാം.  ഇത്രയുമായിക്കഴിഞ്ഞാല്‍ വല്ലപ്പോഴും പ്ലാന്റിനുള്ളിലുള്ള പാട നീക്കം ചെയ്യുവാനായി വലത്തോട്ടും ഇടത്തോട്ടും ഹോസിന് കേടു പറ്റത്ത രീതിയില്‍ കറക്കി വിടാം. തിരുവനന്തപുരത്തുള്ള ബയോടെക് എന്ന സ്ഥാപനമാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്തത്. മധ്യഭാഗത്തുള്ള രണ്ടു പൈപ്പുകളും ലോഹമായതിനാല്‍ തുരുമ്പു കയറി ജാം ആകുമായിരുന്നു. അതിന് പരിഹാരമായി രണ്ടിനും ഇടയില്‍ പി.വി.സി പൈപ്പ് ഘടിപ്പിക്കുന്നതിലൂടെ ഫ്രിക്ഷന്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞു. അതിന് ശേഷം ലഭിക്കുന്ന ഗ്യാിന്റെ അളവിലും ക്രമാതീതമായ വര്‍ദ്ധനയുണ്ടായി.

 

സുമേഷ് ഐസക് രൂപകല്‍പ്പന ചെയ്ത് പാട ചൂടാത്ത രണ്ടുതരം പ്ലാന്റുകളാണ് മുകളില്‍ കാണുന്നത്. ഇടത് വശത്തുള്ളത് കക്കൂസ് മാലിന്യവും അടുക്കള മാലിന്യവും സംസ്കരിക്കാനുള്ളതും, വലതുവശത്തേത് അപ്രകാരം പാട ചൂടാത്ത പരിമിതമായ സ്ഥലത്ത് സ്ഥാപിക്കാവുന്ന ജൈവമാലിന്യ സംസ്കരണ പ്ലാന്റാണ്. 

എല്‍.പി.ജിയെക്കാള്‍ ശക്തമായ പാചകവാതകം നിങ്ങള്‍ വാഴാക്കുന്ന സ്വന്തം വിസര്‍ജ്യമുള്‍പ്പെടെയുള്ള ജൈവാംശങ്ങളില്‍ നിന്ന് ലഭ്യമാക്കാം. സ്ഥലപരിമിതി ഒരു കാരണമല്ല. ഒരു കാര്യം മാത്രം ഒഴിവാക്കുക. അവയാണ് കുളിമുറിയില്‍നിന്നും, വാഷിംഗ് മെഷീനില്‍ നിന്നും, അടുക്കള സിങ്കില്‍ നിന്നും ഒഴുകുന്ന ഉള്‍പ്പെടെയുള്ള ജൈവേതരമാലിന്യങ്ങള്‍.  
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial 4.0 International License.